MUDRA
മുദ്ര ലോൺ

“ഇട് രഹിത ലോൺ കൊണ്ട് നിങ്ങൾക്കും തുടങ്ങാം സ്വന്തമായി ഒരു ബിസിനസ്”
റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം മുദ്ര ലോണിന് യാതൊരുവിധ കൊളാറ്ററൽ സെക്യൂരിറ്റിയും ഗുണഭോക്താവിന് കൈയിൽനിന്ന് വാങ്ങേണ്ടതില്ലാ.

മുദ്ര ലോണിനെ കുറിച്ചുള്ള പൊതു വിവരങ്ങൾ താഴെ കൊടുക്കുന്നു
1,എല്ലാത്തരത്തിലുള്ള വ്യാപാരവ്യവസായ, സർവീസ് മേഖലകളിലുള്ള ആളുകൾക്കും മുദ്ര ലോൺ ലഭിക്കും.

2, മുദ്രയിൽ മൂന്നുതരം പദ്ധതികൾ ഉണ്ട് മുദ്രാ സ്കീമിന് കീഴിലുള്ള മൂന്നുതരത്തിലുള്ള ലോണുകളും പ്രത്യേകം പ്രത്യേകം അപ്ലിക്കേഷൻ ഫോം നിലവിലുണ്ട്. അത് mudra.org.in എന്നാ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
1,ശിശു വായ്പ പദ്ധതി— 50000/- രൂപ വരെ
2,കിഷോർ വായ്പ പദ്ധത—50001/- രൂപ മുതൽ ഒരു 5 ലക്ഷം രൂപ
3,തരുൺ വായ്പ പദ്ധതി—. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ

3,തീർച്ചയായും നിലവിലിരിക്കുന്ന ബിസിനസ് വികസിപ്പിക്കാൻ മുദ്ര ലോൺ ലഭിക്കുo.

4, പ്രധാനമന്ത്രി മുദ്ര യോജന(PMMY) പബ്ലിക് സെക്ടർ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പ്രൈവറ്റ് ഷെഡ്യൂൾഡ് ബാങ്കുകൾ, മൈക്രോ ഫിനാൻസ് സാമ്പത്തിക സ്ഥാപനങ്ങൾ, നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
സാധാരണയായി ഈ വായ്പകൾ കൊടുക്കുന്നത് കാർഷികേതര ആവശ്യത്തിനു വേണ്ടിയാണ്. ചെറിയ രീതിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയുള്ള ഈ വായ്പകൾക്ക് കൊളാറ്ററൽ ചെറിയ രീതിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയുള്ള ഈ വായ്പകൾക്ക് പത്തു ലക്ഷം വരെ കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. .

5,ബാങ്ക് ലോൺ തരുമെന്ന് ഉറപ്പു, സാധാരണഗതിയിൽ വായ്പാ തരുമ്പോൾ ഉണ്ടാകുന്ന നടപടിക്രമങ്ങൾ എല്ലാം തന്നെ പാലിക്കണം. സാധാരണ ബാങ്ക് പലിശ ആയിരിക്കും ഈ വായ്പയ്ക്ക്

*ഏതുതരത്തിലുള്ള ഡോക്യുമെന്റ്, സമർപ്പിക്കേണ്ട checklist ബാങ്കിൽ നിന്ന് ലഭിക്കും സാധാരണ റിസർവ് ബാങ്കിന്റെ guidelines പ്രകാരമുള്ള രേഖകൾ ബാങ്കിൽ സമർപ്പിക്കണം..

Tags:

Categories:

No responses yet

Leave a Reply

Your email address will not be published. Required fields are marked *

Recent Posts
Recent Comments