pmegp

പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി) പദ്ധതി പ്രകാരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാം. നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 15% മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. വനിതാ സംരംഭകര്‍ക്ക് 30 ശതമാനവും പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും വികലാംഗര്‍ക്ക് മൂന്ന് ശതമാനവും സംവരണം ചെയ്തിട്ടുണ്ട്. കെ വി ഐ സി യുടെ pmegp-e-portal വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത —————————————————
നിർമാണ യൂണിറ്റുകള്ക്ക് പത്തു ലക്ഷത്തിനു മുകളിലും (പരമാവധി: 25 ലക്ഷം) സേവന സ്ഥാപനങ്ങള്ക്ക് അഞ്ചു ലക്ഷത്തിനു മുകളിലും (പരമാവധി: 10 ലക്ഷം) വായ്പ ലഭിക്കും.
അപേക്ഷകര്ക്ക് വായ്പതുകയുടെ 15% മുതല് 35% വരെ സബ്സിഡി ലഭിക്കാവുന്നതാണ്.
PMEGP പദ്ധതിയില് വനിതകള്, വികലാംഗര്, SC/ST, വിമുക്ത ഭടന്മാര് എന്നിവര്ക്ക് വായ്പയില് പ്രത്യേക ഇളവുകള് ഉണ്ട്.
തുടക്കത്തിലേ ഒരു കാര്യം പറയട്ടെ, PMEGP വായ്പ നിലവില് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംരംഭങ്ങള്ക്ക് ലഭിക്കില്ല. പാര്ട്ടണര്ഷിപ് സ്ഥാപനങ്ങള്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള് എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. സംരംഭകത്വ ആശയമുള്ള, പതിനെട്ടു വയസ്സ് പൂര്ത്തിയാക്കിയ വ്യക്തികള്ക്ക് വായ്പയ്ക്കായി അപേക്ഷ നല്കാവുന്നതാണ്. അപേക്ഷകര് എട്ടാം ക്ലാസ്സ് വിജയിച്ചവരായിരിക്കണം. അപേക്ഷകന്റെ വരുമാന പരിധി PMEGP വായ്പ പദ്ധതിയില് ബാധകമല്ല.
നിര്മ്മാണ യൂണിറ്റുകള്ക്കും, സേവന സ്ഥാപനങ്ങള്ക്കും ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നുണ്ട്. എന്നാല് മത്സ്യ-മാംസ സംസ്കരണം-വിപണനം, പുകയില, മദ്യം, ഡെലിവറി വെഹിക്കിള്, കാര്ഷികം, പ്ലാസ്റ്റിക് കാരിബാഗ് നിര്മാണം തുടങ്ങിയ സംരംഭങ്ങള്ക്ക് വായ്പ ലഭിക്കില്ല.
PMEGP വായ്പ ലഭിക്കുന്നതിനായി ജില്ല വ്യവസായകേന്ദ്രം, ഖാദി ബോര്ഡ്, ഖാദി കമ്മീഷന് എന്നീ ഓഫീസുകളില് അപേക്ഷ നല്കാം. വായ്പ അപേക്ഷിക്കാന് പ്രത്യേക സമയപരിധി ഇല്ല. അപേക്ഷ ഓണ്ലൈന് ആയും നല്കാവുന്നതാണ്. അപേക്ഷകരില് നിന്നും അഭിമുഖം നടത്തിയാണ് വായ്പ ലഭിക്കാന് യോഗ്യതയുള്ളവരെ തിരെഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡ്, ജാതി സര്ട്ടിഫിക്കറ്റ്, DPR ( ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് ) എന്നിവ അപേക്ഷയോടൊപ്പം നല്കേണ്ടതുണ്ട്.
ഒരു പുതിയ സംരംഭംതുടങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് ഇന്ന് ലഭ്യമായതില് ഏറ്റവും ഗുണകരവും ലളിതവുമായ ഒരു വായ്പാ പദ്ധതി ആണ് ഇത്.

Tags:

Categories:

No responses yet

Leave a Reply

Your email address will not be published. Required fields are marked *

Recent Posts
Recent Comments